മന്ത്രി എം.കെ. മുനീറിനെതിരെ ചാനല്‍ ജീവനക്കാരനും സ്ഥാനാര്‍ത്ഥി

കോഴിക്കോട്: ശമ്പളം നല്‍കാതെ ഇന്ത്യാവിഷന്‍ ചാനല്‍ പൂട്ടിയതിനെതിരെ പ്രതിഷേധവുമായി ജീവനക്കാരന്‍ കൂടി ഡോ. എം.കെ. മുനീറിനെതിരെ സ്ഥാനാര്‍ത്ഥിയായി.

ഇന്ത്യാവിഷനില്‍ ഡ്രൈവര്‍ ആയിരുന്ന എകെ സാജനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് ഇയാള്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ഒട്ടേറെ ജീവനക്കാരുടെ വഴിമുട്ടിച്ച ഇന്ത്യാവിഷന്‍ ചാനല്‍ അധികൃതരോട് ഇപ്പോഴും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്. ഈ പോരാട്ടത്തില്‍ സാജന്‍ ഒറ്റയ്ക്കല്ല, ഇന്ത്യാവിഷന്‍ പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയ മാധ്യമ പ്രവര്‍ത്തകരും മറ്റ് ജീവനക്കാരും എല്ലാം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യാവിഷന്‍ തുടങ്ങിയ കാലം മുതലേ സ്ഥാപനത്തിലെ ഡ്രൈവറാണ് എകെ സാജന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!