വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാനദിവസം ഇന്ന്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യുന്നതിനു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാനദിവസം ഇന്ന്‌. വെള്ളിയാഴ്‌ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 29 ആണ്‌ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിനം. വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം പേരെ നീക്കം ചെയ്‌തിട്ടുണ്ട്‌. മരിച്ചവരും ഇരട്ടിപ്പു വന്ന പേരുകളുമാണ്‌ ഒഴിവാക്കിയത്‌. ഇന്നു പേരുചേര്‍ക്കുന്നവരെ കൂടി ചേര്‍ത്താലേ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം ലഭ്യമാകൂ. പുതുക്കിയ വോട്ടര്‍ പട്ടിക അടുത്തമാസം ആദ്യവാരം പ്രസിദ്ധീകരിക്കും. ഇപ്പോള്‍ നിലവിലുള്ള വോട്ടര്‍ പട്ടികയില്‍ 2,56,27,620 പേരുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 24.19 ലക്ഷം വോട്ടര്‍മാരാണു കൂടുതല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!