തിരുവല്ലയില്‍ വിമതന്‍ രാജു പുളിംപള്ളി പിന്മാറി

കോട്ടയം: തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശേരിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിമതന്‍ രാജു പുളിംപള്ളി പിന്മാറി. കെ.എം മാണിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്മാറ്റം. നേരത്തെ പൂഞ്ഞാറിലും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും വിമത ശല്യം ഉയര്‍ന്നുവെങ്കിലും കെ.എം മാണി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!