പ്രതിപക്ഷത്തിന്റെ കടമ എല്‍.ഡി.എഫ്‌. നിര്‍വഹിച്ചിരുന്നെങ്കില്‍ സോളാര്‍, ബാര്‍ വിഷയങ്ങള്‍ വഷളാകുമായിരുന്നില്ലെന്നു സുരേഷ്‌ ഗോപി

കട്ടപ്പന: പ്രതിപക്ഷത്തിന്റെ കടമ എല്‍.ഡി.എഫ്‌. ആത്മാര്‍ഥമായി നിര്‍വഹിച്ചിരുന്നെങ്കില്‍ സോളാര്‍, ബാര്‍ വിഷയങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ലെന്നു സുരേഷ്‌ ഗോപി എം.പി. ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബിജു മാധവന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം കട്ടപ്പനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ കഴിവുകേട്‌ കൗശലക്കാരനായ ഉമ്മന്‍ ചാണ്ടി നല്ലതുപോലെ വിനിയോഗിക്കുകയായിരുന്നു. മതമോ വിശ്വാസകേന്ദ്രങ്ങളോ അല്ല ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. ഇവിടത്തെ ഇടതു വലത്‌ മുന്നണികളാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബി.ഡി.ജെ.എസ്‌. ദേശീയ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0