സംസ്ഥാനത്ത് വോട്ടിംഗിനിടെ മൂന്ന് മരണം

കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു. ഒല്ലൂര്‍ക്കര 130 ബൂത്തില്‍ ബാലന്‍(58) ആണ് മരിച്ചത്. ഇടുക്കിയിലും ഒരാള്‍ മരിച്ചു. ഇടുക്കി അമ്പലമേട് സ്വദേശി രാമകൃഷ്ണന്‍ (60) ആണ് മരിച്ചത്. ഇദ്ദേഹം വോട്ട് ചെയ്ത് മടങ്ങവെ നെഞ്ചു വേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കോഴിക്കോട് പേരാമ്പ്രയില്‍ സികെജി ബൂത്തില്‍ കുഞ്ഞഹമ്മദ് ഹാജി കുഴഞ്ഞ് വീണ് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0