സി.പി മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു

പാലക്കാട്: പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. വോട്ടിന് വേണ്ടി വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പട്ടാമ്പി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ ഭവന സന്ദര്‍ശനത്തിനിടെയാണ് സി.പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയത്. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സി.പി മുഹമ്മദിനെതിരെ എല്‍.ഡി.എഫിന്റെ പട്ടാമ്പി നിയോജകമണ്ഡലം കണ്‍വീനര്‍ വാസുദേവന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0