ബംഗാളില്‍ മമത തന്നെ, അസമില്‍ ബി.ജെ.പി., കോണ്‍ഗ്രസിനെ കേരളം കൈവിട്ടു

west-bengal-assembly-electionsഡല്‍ഹി: ഇടത്- കോണ്‍ഗ്രസ് കൈകോര്‍ക്കല്‍ അതിജീവിച്ച് പശ്ചിമബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനര്‍ജി അധികാരം നിലനിര്‍ത്തി. അസമില്‍ 84 സീറ്റ് ഉറപ്പിച്ച് ബി.ജെ.പി ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേക്ക്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ. ഭരണം നിലനിര്‍ത്തുമ്പോള്‍ കേരളം കോണ്‍ഗ്രസിനെ കൈവിട്ടു. പുതുച്ചേരിയില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ എന്‍.ആര്‍. കോണ്‍ഗ്രസും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.

ബംഗാളില്‍ 211 സീറ്റില്‍ ലീഡ് നേടിയ മമതയ്‌ക്കെതിരെ സി.പി.എം കോണ്‍ഗ്രസ് സഖ്യത്തിന് 73 സീറ്റ് മാത്രമേ നേടാനായുള്ളൂ. 10 സീറ്റുകളില്‍ ബി.ജെ.പി ലീഡ് നേടി. അതേസമയം, കേരളത്തില്‍ സി.പി.എം ഗംഭീര തിരിച്ചുവരവിന്റെ പാതയിലാണ്. 90 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0