ഭിന്നലിംഗക്കാർ പറയുന്നു… വോട്ടുകിട്ടി, ആരും സ്ഥാനാർത്ഥിയാക്കിയില്ല

കൊച്ചി: ഭിന്നലിംഗക്കാർ ഹാപ്പിയാണ്. ഭിന്നലിംഗക്കാർ എന്ന തരംതിരിവ് വന്നശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ 182 പേർക്ക് വോട്ടുണ്ട്. ആണായും പെണ്ണായുമൊക്കൊയാണ് ഇവർ വോട്ടു ചെയ്തിരുന്നവർക്ക് ഇനി സ്വന്തം വിലാസമാണ്.

രാഷ്ട്രീയ പാർട്ടികൾ തങ്ങളെ സ്ഥാനാർത്ഥികളാക്കു്ന്ന കാലം എന്നുവരുമെന്നാണ് അവർ ചോദിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിക്കാരും ഇവരെ പരിഗണിക്കാൻ തയാറായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവുമധികം ഭിന്നലിംഗക്കാർക്ക് വോട്ടവകാശമുള്ളത എറണാകളുത്താണ്. പല രാഷ്ട്രീയപാർട്ടികളെയും ഇവർ സമീപിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0