മത്സരിക്കാനൊരുങ്ങി പെമ്പിളൈ ഒരുമൈ

മൂന്നാർ: സമരത്തിനിറങ്ങിയ തങ്ങളെ നേരിട്ടവർക്ക് പെമ്പിളൈ ഒരുമൈയുടെ മറുപടി. വേതനവർധന ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് മൂന്നാറിൽ സമര രംഗത്തുള്ള പെമ്പിളൈ ഒരുമൈ തദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.

മൂന്നാറിലും സമീപ നാലു പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലും സ്ഥാനാർഥികളെ നിർത്തുവാനാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്ത് നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകാത്തതിനാലാണ് സ്ഥാനാർഥികളെ നിർത്തുന്നതെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി പറഞ്ഞു. മൂന്നാർ, ദേവികുളം, പള്ളിവാസൽ, ചിന്നക്കനാൽ, മാട്ടുപ്പെട്ടി എന്നീ പഞ്ചായത്തുകളിലാണ് പെമ്പളൈ ഒരുമൈ സംഘം മത്സരിക്കുന്നത്. മൂന്നാർ പെമ്പളൈ ഒരുമൈ സമരവേതിയിൽ ലിസിയുടെയും, ഗോമതിയുടെയും നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടു നടന്ന ചർച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച്ച സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0