കരാറില്ലാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 11 ലക്ഷം രൂപ ഫീസ്

ഡല്‍ഹി: സര്‍ക്കാരുമായി കരാറില്ലാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് 11 ലക്ഷം രൂപ ഫീസായി വാങ്ങാമെന്ന്സുപ്രീംകോടതി. മെഡിക്കല്‍ കോളജുകളുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. ഫീസില്‍ അഞ്ചു ലക്ഷം രൂപ കറന്‍സിയായി കൈമാറണം. ബാക്കി ആറു ലക്ഷം രൂപ കറന്‍സിയായോ ബാങ്ക് ഗ്യാരണ്ടിയായോ നല്‍കാവുന്നതാണ്. കറന്‍സിയായി വാങ്ങുകയാണെങ്കില്‍ എക്‌സേക്രോ അക്കൗണ്ടില്‍ (താല്‍ക്കാലിക അക്കൗണ്ട്)ഇതു സൂക്ഷിക്കാം. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഇതുതുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0