സര്‍ക്കാരിനു വന്‍ തിരിച്ചടി, സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം

ഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അവസാനിപ്പിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് 11 ലക്ഷമാക്കി സുപ്രീം കോടതി ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ പണമായി അടയ്ക്കുന്നതിനൊപ്പം ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഇതു ബോണ്ടായി നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി ഇതോടെ അസാധുവായി. അധികമുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരന്റി നല്‍കുന്നതിന് 15 ദിവസത്തെ സമയവും കോടതി അനുവദിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0