നീറ്റ് ഇക്കൊല്ലമില്ല, മറികടക്കാന്‍ ഓര്‍ഡിനന്‍സ്

NEETഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക് അംഗീകാരം ലഭിക്കും. ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

തുടര്‍ വര്‍ഷങ്ങളില്‍ നീറ്റ് തുടരണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാക്കും.  മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0