സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപയെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. അഡ്മിഷനും കൗണ്‍സിലിങ്ങും ഉടന്‍ തുടങ്ങണമെന്നും കോടതി അറിയിച്ചു. പഴയ ഫീസ് തുടരുമെന്ന കരാര്‍ ഇനിയുണ്ടാവരുതെന്നും ഹൈക്കോടതി പറഞ്ഞു. എല്ലാ കോളജിലെയും ഫീസ് ഘടന വരും ദിവസങ്ങളില്‍ കോടതിയെ അറിയിക്കണം. ഇതോടെ എം.ബി.ബി.എസ് ജനറല്‍ സീറ്റിന് അഞ്ച് ലക്ഷം രൂപയും എന്‍.ആര്‍.ഐ സീറ്റിന് 20 ലക്ഷവുമായിരിക്കും ഈടാക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0