സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനം: മാനേജുമെന്റുകള്‍ വഴങ്ങി, ഫീസ് കുറയും, കരാറായി

ravindra nath education ministerതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും വെള്ളം കുടിപ്പിച്ച സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജ് മാനേജുമെന്റുകള്‍ പിണറായി സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഇക്കൊല്ലം പ്രവേശനം നടത്താന്‍ തീരുമാനമായി. ഇതുസംബന്ധിച്ച കരാറില്‍ സര്‍ക്കാരും എഞ്ചിനിയറിംഗ് കോളജുകളും ഒപ്പുവച്ചു.

ധാരണപ്രകാരം പൊതു എന്‍ട്രന്‍സ് പരീക്ഷാ ലിസ്റ്റില്‍ യോഗ്യത നേടിയവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസും ഏകീകരിച്ചു. ഇതുപ്രകാരം 57 കോളജുകള്‍ മെറിറ്റ് സീറ്റിലെ ഫീസ് 75,000 നിന്ന് 50,000 രൂപയാക്കി കുറയ്ക്കും. ഈ കോളജുകളില്‍ മാനേജുമെന്റുകളുടെ നഷ്ടം പരിഹരിക്കാന്‍ 25,000 രൂപ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായി നല്‍കും. ബാക്കി 41 കോളജുകളിലെ വിദ്യാര്‍ത്തികളില്‍ നിന്ന് 75,000 രൂപ വീതം ഫീസ് ഈടാക്കാനും ധാരണായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0