സ്വാശ്രയ കോളജ് അഡ്മിഷനില്‍ ഹൈക്കോടതി: അഞ്ചു ലക്ഷം ഫീസ്, ആറു ലക്ഷം ബാങ്ക് ഗ്യാരന്റി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ചുലക്ഷം രൂപ അടിസ്ഥാന ഫീസ് നിശ്ചയിച്ച് ഹൈക്കോടതി. ആറു ലക്ഷം രൂപ ബോണ്ടായി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കോടി ഉത്തരവുകള്‍ അവഗണിച്ചും വളച്ചൊടിച്ചും ഉത്തരവിറക്കിയ പൊതു പ്രവേശന പരീക്ഷാ കമ്മിഷണറെയും സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട എല്ലാ നടപടികളിലും കോടതി വ്യക്തത വരുത്തി.

18നു തുടങ്ങിയ കൗണ്‍സിലിംഗ് പ്രകാരമുള്ള അലോട്ട്‌മെന്റ് 24നു പൂര്‍ത്തീകരിക്കും. ശേഷിക്കുന്ന ഒഴിവുകളുടെ എണ്ണവും കോളജ് തിരിച്ചുള്ള പട്ടികയും 25ന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് 26നു വൈകിട്ട് നാലുവരെ കുട്ടികള്‍ക്ക് ഓണ്‍ലൈനായി ഓപ്ഷന്‍ സമര്‍പ്പിക്കാം. രണ്ടാം അലോട്ട്‌മെന്റ് 27ന്. 29നു വൈകുന്നേരം വരെ അഡ്മിഷന്‍ എടുക്കാം. 30, 31 തീയതികളില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തും. ന്യൂനപക്ഷത്തിന്റെ പേരില്‍ സഹതാപം പ്രകടിപ്പിക്കുന്നതിനു പകരം അവരെ സാമ്പത്തികമായി കൊള്ളയടിക്കുകയല്ലേ മിക്ക കോളജുകളും ചെയ്യുന്നതെന്നും കോടതി ചോദിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0