11 ലക്ഷമെന്ന താല്‍ക്കാലിക ഫീസ് രണ്ടു കോളജുകള്‍ക്കു മാത്രം

തിരുവനന്തപുരം:  11 ലക്ഷമെന്ന താല്‍ക്കാലിക ഫീസ് രണ്ടു കോളജുകള്‍ക്കു മാത്രമായി സുപ്രിംകോടതി പരിമിതപ്പെടുത്തിയതോടെ സ്വാശ്രയ, മെഡിക്കല്‍ ഫീസ് ഘടനയില്‍ വീണ്ടും മാറ്റം. മുക്കം കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ എന്നീ മെഡിക്കല്‍ കോളജുകള്‍ക്കാണ് ഈ ഫീസ്. രണ്ടു കോളജുകള്‍ക്കു മാത്രം ഫീസ് ഉയര്‍ത്തിയ വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയി ല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.

പുതുക്കിയ താല്‍ക്കാലിക ഫീസ് നിരക്കോടെ രണ്ടാം ഘട്ട മെഡിക്കല്‍, ഡെന്റല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം പ്രവേശന കമ്മിഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പരിയാരവും ക്രിസ്ത്യന്‍ മാനേജ്‌മെന്റും ഒഴികെ ബാക്കിയെല്ലായിടത്തും 11 ലക്ഷമായിരുന്നു ഫീസ്. എന്നാല്‍ പരിയാരം ഒഴികെയുള്ള മറ്റു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍ യഥാക്രമം അഞ്ചു ലക്ഷവും 2.9 ലക്ഷം രൂപയുമാണ് പുതിയ താല്‍ക്കാലിക ഫീസ്. 85 ശതമാനം സീറ്റുകളിലാണ് ഈ ഫീസ്ഘടന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0