മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം നീറ്റില്‍ നിന്നു മാത്രം

NEETഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെയും ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഇക്കൊല്ലം ദേശീയ പൊതു പരീക്ഷയുടെ (നീറ്റ്‌) പട്ടികയില്‍ നിന്നു മാത്രം. ഒന്നാം ഘട്ട പരീക്ഷ എഴുതിയവര്‍ക്ക്‌ അടുത്ത ഘട്ടം എഴുതാനാകില്ലെന്ന തീരുമാനം കോടതി പരിഷ്‌കരിച്ചു.

പൊതുപരീക്ഷയില്‍ ഇളവ്‌ വേണമെന്ന കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേന്ദ്ര വിജ്‌ഞാപനമനുസരിച്ച്‌ സി.ബി.എസ്‌.ഇ. നടത്തുന്ന നീറ്റ്‌ പരീക്ഷ മറികടന്ന്‌ സംസ്‌ഥാനങ്ങള്‍ക്കു പരീക്ഷ നടത്താന്‍ കഴിയില്ലെന്നു ജസ്‌റ്റിസ്‌ അനില്‍ ആര്‍. ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്‌തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0