നീറ്റ്‌ ഒന്നാം ഘട്ടം ഇന്ന്‌

NEETഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ഏകീകൃത പൊതു പരീക്ഷയുടെ (നീറ്റ്‌) ഒന്നാം ഘട്ടം ഇന്ന്‌. ഒന്നാം ഘട്ടം മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇന്നലെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. സി.ബി.എസ്‌.ഇയില്‍ നിന്ന്‌ സംസ്‌ഥാന സിലബസ്‌ വ്യത്യസ്‌തമാണെന്നും നീറ്റ്‌ പരീക്ഷയില്‍ സി.ബി.എസ്‌.ഇ. സിലബസില്‍ നിന്ന്‌ കൂടുതല്‍ ചോദ്യങ്ങളുണ്ടാകുമെന്നതിനാല്‍ തയാറാകാന്‍ സമയം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഈ വാദം കോടതി തള്ളി. ചുരുങ്ങിയ സമയം കൊണ്ട്‌ ഒന്നും മാറ്റാന്‍ സാധിക്കില്ലെന്നും ഇന്നത്തെ പരീക്ഷ മുന്‍ നിശ്‌ചയപ്രകാരം നടക്കണമെന്നും കോടതി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0