സന ഫാത്തിമയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാസര്‍കോട്: ഏഴ് ദിവസം മുന്‍പ് പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ  മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയില്‍ നിന്ന് കണ്ടെത്തി. രണ്ട് കിലോമീറ്റർ അകലെ പുഴയില്‍ മരത്തിന്റെ വേരുകളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0