വി ശശിയെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു

sasiതിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറയിന്‍കീഴ് എംഎല്‍എ വി ശശിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചോദ്യോത്തരവേളക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി ശശിക്ക് 90 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐസി ബാലകൃഷ്ണന് 45 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പോലെ രഹസ്യബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0