പശുക്കടത്ത് ആരോപിച്ച് പശ്ചിമബംഗാളില്‍ രണ്ടു യുവാക്കളെ അടിച്ചുകൊന്നു

കൊല്‍ക്കത്ത: പശുക്കടത്ത് ആരോപിച്ച് പശ്ചിമബംഗാളില്‍ രണ്ടു യുവാക്കളെ അടിച്ചുകൊന്നു. ജയ്പായ്ഗുഡി ജില്ലയിലെ ബര്‍ഹോരിയാ ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അസം സ്വദേശി അന്‍വര്‍ ഹുസൈന്‍ (19), ബംഗാളിലെ കൂച്ച് ബെഹര്‍ ജില്ലക്കാരനായ ഹഫിസുള്‍ ഷെയ്ഖ് (19) എന്നിവരാണ് അടച്ചുകൊന്നത്. കന്നുകാലികളെ കൊണ്ടുപോയ പിക്കപ്വാന്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0