വിദ്യാര്‍ഥികള്‍ ഓടിച്ച കാര്‍ സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

വര്‍ക്കല: വിദ്യാര്‍ഥികള്‍ ഓടിച്ച കാര്‍ സ്കൂട്ടറിലിടിച്ച് അതേ കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു. ചാവര്‍കോട് സിഎച്ച്എംഎം കോളേജിലെ അവസാനവര്‍ഷ എംസിഎ വിദ്യാര്‍ഥിനി മീര മോഹന്‍ (24) ആണ് മരിച്ചത്. ചിറയിന്‍കീഴ് കടയ്ക്കാവൂര്‍ പുതിയാര്‍മൂല ശ്രീരാഗത്തില്‍ മോഹനന്റെയും അനിതയുടെയും മകളാണ്. കാറിലുണ്ടായിരുന്ന ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥി അഫ്സല്‍ അടക്കം അഞ്ചുപേരെ അയിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0