പരാതിക്കാരനെ പോലീസ് സ്‌റ്റേഷനില്‍ പട്ടി കടിച്ചു

പാലാ: പോലീസ് സ്‌റ്റേഷനിലും പട്ടികടി! സംസ്ഥാനത്ത് നായ്ക്കളെക്കൊണ്ടുള്ള ഉപദ്രവം അവിടെ വരെ എത്തി. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിന് തെരുവു നായയുടെ കടിയേറ്റത് പാലായിലാണ്. ഇടപ്പാടി വള്ളിയാന്തടത്തില്‍ സജി(44)നാണ് കടിയേറ്റത്. സുഹൃത്തിന്റെ ഓട്ടോറിക്ഷ മറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി നകാനാണ് സജി സ്‌റ്റേഷനിലെത്തിയത്. കാന്റീന്‍ പരിസരത്ത് അലഞ്ഞു നടന്ന നായയാണ് കടിച്ചത്. ഇടതുകാലിന്റെ പിന്നില്‍ കടിയേറ്റ സജിയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: