വിജേന്ദര്‍ സിങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നിലനിര്‍ത്തി

ഡല്‍ഹി: ടാന്‍സിനയക്കാരന്‍ ഫ്രാന്‍സിസ് ചേകയെ മൂന്ന് റൌണ്ടിനുള്ളില്‍ ഇടിച്ചിട്ട് വിജേന്ദര്‍ സിങ് ഡബ്ള്യു ബി ഒ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നിലനിര്‍ത്തി. ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലെ ഇടിക്കൂട്ടില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു വിജേന്ദറിന്റേത്. ഇടിക്കൂട്ടില്‍ വിജേന്ദറിന്റെ മിന്നല്‍നീക്കത്തിന് മുന്നില്‍ ചേകയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. മൂന്നാമത്തെ റൌണ്ടില്‍ ചേക തോല്‍വി വഴങ്ങി. ഏഴ് റൌണ്ട് ശേഷിക്കെ ചേക വീണു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0