റിയോ മിഴി തുറന്നു; കായിക മാമാങ്കത്തിനു തുടക്കമായി

rio-olympics lightiningറിയോ ഡെ ജനീറോ: പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാന്‍, സ്വര്‍ണ്ണം വാരിക്കൂട്ടാന്‍… റിയോ ഡി ജെനെയ്‌റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ആദ്യത്തെ ഒളിമ്പിക്‌സ് വേദിയില്‍, മാരക്കാന സ്‌റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ 4.30ന് തിരിതെളിഞ്ഞു.

ആദ്യദിവസമായ ഇന്ന് 21 ഇറങ്ങളിലാണ് മത്സരങ്ങള്‍. ഏഴെണ്ണം മെഡല്‍ പോരാട്ടങ്ങളാണ്. 12 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങും. ഇതില്‍ ഷൂട്ടിംഗ് ഇറങ്ങളിലാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. ജിത്തുറായി, ഗുര്‍പ്രീത്, അപൂര്‍വി ചന്ദേല, അയോണിക് പോള്‍ എന്നിവര്‍ പുരുഷ- വനിതാ വിഭാഗങ്ങളിലായി തോക്കെടുക്കും.

[junkie-alert style=”grey”] ബ്രസീലിയന്‍ മുന്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലി ഡി ലിമയാണ് ദീപശിഖ തെളിച്ചത്. ഏതന്‍സില്‍ 2004ല്‍ നടന്ന ഒളിമ്പിക്‌സില്‍ കാഴ്ചക്കാരന്റെ ഇടപെടല്‍ മൂലം സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ട് കായികലോകത്തിന്റെ വേദനയായി മാറിയ താരമാണ് ലിമ. മാരത്തണ്‍ ഫിനിഷിന് വെറും 10 മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ, കാഴ്ചക്കാരനായ ഒരു ഐറിഷ് പുരോഹിതന്‍ വാന്‍ഡര്‍ലി ഡി ലിമയെ തട്ടിയകറ്റുകയായിരുന്നു. [/junkie-alert]

rio inaguration 1ബെയ്ജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. 118 താരങ്ങളുമായി, ചരിത്രത്തിലെ ഏറ്റവും വലിയ ടീമുമായിട്ടാണ് ഇന്ത്യ റിയോയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍, ഹോക്കി ടീം അടക്കമുള്ളവര്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തില്ല.

ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30 ആരംഭിച്ച ആഘോഷരാവ് ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാരക്കാനയെ വിസ്മയിപ്പിച്ചു. പണക്കൊഴുപ്പില്ലാതെ എന്നാല്‍ മനോഹരമായ ഉദ്ഘാടന ചടങ്ങുകള്‍ക്കാണ് തുടക്കമായത്. മൂന്നര മണിക്കൂറാണ് ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യം. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സെയ്‌റെല്ലലാണ് ഉദ്ഘാടന ചടങ്ങിനെ അണിയിച്ചൊരുക്കുന്നത്.rio inaguration 2

റിയോ ഡി ജനീറോയുടെ കായിക സംസ്‌കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് രാജ്യത്തിന്റെ അഭിമാനമായ മഴക്കാടുകളും പോര്‍ച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിന്റെ ചരിത്രവും മാറ്റങ്ങളും കാര്‍ഷിക വൃത്തിയും വേദിയിലെത്തി. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ താളങ്ങള്‍ക്കൊടുവില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് പിന്നീട് ആരംഭമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: