ഷൂട്ടിംഗില്‍ തിരിച്ചടി; ഹോക്കിയില്‍ നിരാശ

rio india swimmingറിയോഡി ജനയ്‌റോ: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു കൊണ്ട് അഭിനവ് ബിന്ദ്രയും പുറത്തായി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ബിന്ദ്ര നാലാം സ്ഥാനത്തു മാത്രമെത്തി പുറത്തായത്. ബിന്ദ്രയ്ക്ക് നേരിയ വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ നഷ്ടമായത്.

അവസാന റൗണ്ടില്‍ നാല് പേരായി ചുരുങ്ങിയ മത്സരത്തില്‍ അവസാന ഷൂട്ടില്‍ .5 പോയിന്റിന്റെ വ്യത്യാസത്തിലാണ് ബിന്ദ്രയ്ക്ക് വെങ്കലമെഡല്‍ നഷ്ടമായത്. അവസാന ഷൂട്ടില്‍ റഷ്യന്‍ താരം 10.5 പോയന്റ് നേടിയപ്പോള്‍ ബിന്ദ്രയ്ക്ക് 10 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. 163.8 പോയിന്റാണ് ഫൈനലില്‍ ബിന്ദ്രയുടെ സമ്പാദ്യം.

പുരുഷ വിഭാഗം ഹോക്കിയിലും ഇന്ത്യക്ക് തോല്‍വി നേരിട്ടു. അയര്‍ലന്‍ഡിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജര്‍മനിക്ക് മുമ്പില്‍ അടിപതറി. സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ മത്സരം അവസാനിക്കാന്‍ മൂന്നു സെക്കന്‍ഡ് മാത്രം അവശേഷിക്കേ ജര്‍മനി വിജയികളായി.

പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ മലയാളിയായ സാജന്‍ പ്രകാശ് സെമി കാണാതെ പുറത്തായി. ഹീറ്റ്‌സില്‍ സാജന്‍ നാലാമതാണ് ഫിനിഷ് ചെയ്തത്. നാല് ഹീറ്റ്‌സുകളും അവസാനിച്ചപ്പോള്‍ സാജന് 28-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ശിവാനിയ്ക്കും സെമിയിലേക്ക് യോഗ്യത നേടാനായില്ല. 41-ാം സ്ഥാനത്താണ് ശിവാനി ഫിനിഷ് ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0