റിയോ: ആദ്യ ദിനം ഇന്ത്യയ്ക്ക് തിരിച്ചടി, മെഡലണിഞ്ഞ് അമേരിക്ക തുടങ്ങി

rio india tennisറിയോ ഡി ജനീറോ: റിയോയിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് തിരിച്ചടികളുടേത്്. ആദ്യ സ്വര്‍ണം അമേരിക്ക സ്വന്തമാക്കി.

ഹോക്കിയില്‍ ഒഴികെ വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ആദ്യ ദിനം നേരിടേണ്ടി വന്നത്. ഹോക്കിയില്‍ വിജയത്തുടക്കം കുറിക്കാന്‍ ഇന്ത്യയ്ക്കായി. പുരുഷ ഹോക്കിയില്‍ ഇന്ത്യ, ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യയ്ക്കായി ഇരട്ട ഗോള്‍ നേടി.

ടെന്നീസ് പുരുഷവനിത ഡബിള്‍സ് വിഭാഗങ്ങളിലും ഷൂട്ടിങ് വ്യക്തിഗത ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി ഏറ്റുവാങ്ങി. ഏറ്റവും അവസാനം വന്ന മത്സരഫലവും ഇന്ത്യയ്ക്ക് ശുഭകരമായില്ല. വനിതാ ഡബിള്‍സില്‍ സാനിയപ്രാര്‍ത്ഥന തോംബാര്‍ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായി. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാനിയ- പ്രാര്‍ത്ഥന തോംബാര്‍ സഖ്യം ചൈനയു െഷൂവായി പെങ് -ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. രണ്ടാം ദിനത്തില്‍ ഷൂട്ടിംഗ് റെയ്ഞ്ചിലാണ് ഇന്ത്യയുടെ പ്രതീക്ഷ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0