ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം മുന്നില്‍

കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഒരുദിവസം ബാക്കിനില്‍ക്കെ കേരളം 330 പോയിന്റുമായി മുന്നില്‍. നാലാംദിവസം ഉച്ചതിരിഞ്ഞുള്ള മത്സരങ്ങളിലെ കുതിപ്പില്‍ കേരളം എട്ടു സ്വര്‍ണമടക്കം 14 മെഡല്‍ സ്വന്തമാക്കി. രണ്ടു വെള്ളിയും നാലു വെങ്കലവുംകൂടി നാലാംദിനം കേരളത്തിന്റെ സമ്പാദ്യത്തിലേക്ക് ചേര്‍ന്നു. ഇതോടെ കേരളത്തിന് ആകെ 16 സ്വര്‍ണവും 11 വെള്ളിയും 17 വെങ്കലവുമായി. 324 പോയിന്റുമായി ഹരിയാന കേരളത്തിനു തൊട്ടുപിറകിലുണ്ട്. 308 പോയിന്റുമായി ആതിഥേയരായ തമിഴ്നാട് മൂന്നാമതും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0