കാര്യവട്ടത്ത് ട്വന്റി-20

തിരുവനന്തപുരം:  കേരളം ആദ്യമായി ഒരു രാജ്യാന്തര ട്വന്റി-20ക്ക് ഒരുങ്ങുന്നു. വേദി തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം. നവംബര്‍ ഏഴിന് ന് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ശിഖര്‍ ധവാനുമൊക്കെ ഉള്‍പ്പെടുന്ന ഇന്ത്യന്‍സംഘം കളിക്കാനെത്തും. എതിരാളികള്‍ ന്യൂസിലന്റ്. ഡിസംബര്‍ 20ന് ഇന്ത്യ ശ്രീലങ്ക മത്സരമാണ് ഇവിടെ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റി.ഇനി ട്വന്റി-20യുടെ ആഘോഷമാണ്.

1988 ഡിസംബര്‍ 25ലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയായിരുന്നു തലസ്ഥാനത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് പെരുമ പടിയിറങ്ങിയത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയമായിരുന്നു അന്ന് വേദി. ഇന്ത്യന്‍ നായകന്‍ രവിശാസ്ത്രിയും വെസ്റ്റിന്‍ഡീസിനെ നയിച്ചത് റിച്ചാര്‍ഡ്‌സണും. ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0