നിരാശ സമ്മാനിച്ച് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തിലും തോറ്റു

blasters-kolkatta-islകൊച്ചി: സ്വന്തം തട്ടകത്തിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി. ഐ.എസ്.എല്‍ ഈ സീസണിലെ രണ്ടാം തോല്‍വി ആരാധകരെയും ഉടമകളെയും സാക്ഷിയാക്കി ഇന്നലെ ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങി.

മത്സരത്തിന്റെ 53-ാം മിനിട്ടില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി സമ്മാനിച്ചത്. കൊല്‍ക്കത്ത നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് അവസാന സ്ഥാനത്തേക്ക് പതിച്ചു. ആദ്യപകുതിയില്‍ ചില മുന്നേറ്റങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയെങ്കിലും കൊല്‍ക്കത്ത രണ്ടാം പകുതിയില്‍ നേടിയ ഗോള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0