കേരളത്തിലേക്ക് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം വരുന്നു

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും  രാജ്യാന്തര ക്രിക്കറ്റ് മത്സരം വരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ഈ സീസണിലെ ഒരു മത്സരം അനുവദിക്കാമെന്ന ഉറപ്പ്  ബിസിസിഐ ഉറപ്പുനല്‍കിയതായി കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജിന്‌  ലഭിച്ചു. അതിന് മുന്നോടിയായി രഞ്ജി ട്രോഫിക്കും കാര്യവട്ടം വേദിയാകും.

ബിസിസിഐ ഉറപ്പ് ലഭിച്ചതോടെ ഈ സീസണില്‍  തന്നെ കാര്യവട്ടത്ത് രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കാമെന്ന വിശ്വാസത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.  ഓസ്ടേലിയക്കെതിരെ ഒക്ടോബറില്‍ 7 ഏകദിനവും 2 ട്വന്‍റി 20യും ശ്രീലങ്കയ്‌ക്കെതിരെ മാര്‍ച്ചില്‍ 5 ഏകദിനവും 2 ട്വന്റി-20യും  ഇന്ത്യ കളിക്കും. ന്യൂസീലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ത്രിരാഷ്‌ട്ര പരമ്പരക്കും  സാധ്യതയുണ്ട്. രഞ്ജി ട്രോഫിയിലെ ന്യൂട്രല്‍ വേദി പരീക്ഷണം ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന്റെ ആദ്യ മത്സരം തന്നെ കാര്യവട്ടത്ത് നടത്താനാണ് ആലോചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!