ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി; ചരിത്ര നേട്ടവുമായി കരുണ്‍

ചെന്നൈ:ടെസ്റ്റ് ക്രിക്കറ്റില്‍  ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി… ചരിത്ര നേട്ടം സ്വന്തമാക്കി മലയാളിയായ ഇന്ത്യന്‍ താരം കരുണ്‍ നായര്‍.  ചെന്നൈയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരേയുള്ള ഇന്ത്യയുടെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യക്കു വേണ്ടി മലയാളിയായ കരുണ്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 381 പന്തിലാണ് കരുണ്‍ 303 റണ്‍സെടുത്ത് ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. വീരേന്ദര്‍ സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയായി മാറിയിരിക്കുകയാണ് കരുണ്‍.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0