ക്രിസ് ഗെയില്‍ നഗ്നത കാട്ടി അധിക്ഷേപിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍

gyleലണ്ടന്‍: ബിഗ് ബാഷ് മത്സരത്തിനിടെ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് നടപടി നേരിട്ടതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് എതിരെ വീണ്ടും ഗുരുതരമായ വെളിപ്പെടുത്തല്‍. 2015ലെ ലോക കപ്പ് മത്സരത്തിനിടെ ഒരു ഓസ്‌ട്രേലിയന്‍ വംശജയോട് ലൈംഗിക ചുവയോടെ ഗെയില്‍ പെരുമാറിയെന്നാണ് ആരോപണം.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മാനേജുമെന്റിനൊപ്പം നിയമിക്കപ്പെട്ടതായിരുന്നു യുവതി. ജോലിക്കിടയില്‍ ടീം അംഗങ്ങള്‍ പരിശീലനത്തിനായി പോയിരിക്കാമെന്ന് തെറ്റിദ്ധരിച്ച യുവതി ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കയറിയിരുന്നു. ഒരു സാന്‍വിച്ച് എടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സഹതാരത്തിനൊപ്പം ക്രിസ് ഗെയില്‍ റൂമിലുണ്ടായിരുന്നു.

ഒരു ടവ്വല്‍ മാത്രമാണ് ഗെയില്‍ ധരിച്ചിരുന്നത്. തന്നെ കണ്ടയുടന്‍ ടവ്വല്‍ പാതി നീക്കുകയും ‘ഇതാണോ നീ തിരയുന്നത്?’ എന്ന് ചോദിച്ചതായും യുവതി പറയുന്നു. താന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ പ്രസ്താവനയിറക്കി. എന്നാല്‍ ഗെയിലിന്റെ പേരെടുത്തുപറയാതെയാണ് പ്രസ്താവനയിറക്കിയത്.

അതേസമയം, ബിഗ് ബിഷ് ലീഗിനിടെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് ക്രിസ് ഗെയില്‍ മാപ്പ് പറഞ്ഞു. ഗെയിലിനോട് ക്ഷമിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയായ മെല്‍ മക്ലഫ്‌ലിന്‍ പ്രതികരിച്ചു. ഗെയ്‌ലിന്റെ സംസാരം തന്നെ ശരിക്കും അലോസരപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തോട് ക്ഷമിക്കുന്നതായി മെക്‌ലാഫിന്‍ പറഞ്ഞു. മെല്‍ബന്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഗെയ്‌ലിന്റെ ക്ഷമാപണ സന്ദേശം തനിക്ക് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0