ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ ഭരണ സമിതി

ഡല്‍ഹി: ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നാലംഗ ഭരണ സമിതിയെ സുപ്രീംകോടതി  ചുമതലപ്പെടുത്തി. മുന്‍ സിഎജി വിനോദ് റായ് അധ്യക്ഷനായ ഇടക്കാല ഭരണസമിതിയില്‍ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കമ്പനി (ഐഡിഎഫ്സി) എംഡി വിക്രം ലിമായെ, മുന്‍ ഇന്ത്യന്‍ വനിതാ ടെസ്റ്റ്താരം ഡയാന എഡുള്‍ജി എന്നിവരാണ് അംഗങ്ങള്‍. ഫെബ്രുവരി രണ്ടുമുതല്‍ നടക്കുന്ന ഇന്റനാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍ യോഗത്തില്‍ വിക്രം ലിമായേക്കു പുറമെ ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൌധരി, ട്രഷറര്‍ അനിരുദ്ധ് ചൌധരി എന്നിവര്‍ക്ക് പങ്കെടുക്കാമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0