ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു

ഡല്‍ഹി: ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു.
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് മത്സരങ്ങള്‍ക്ക് തുക കൈമാറുന്നത് ഉള്‍പ്പെടെയാണ് മരവിപ്പിച്ചത്. അടിയന്തര ആവശ്യങ്ങള്‍ക്ക് സംസ്ഥാന അസോസിയേഷനുകള്‍ക്ക് ലോധ കമ്മീഷനെ സമീപിക്കാം. കമ്മീഷന്‍ ശുപാര്‍ശകള്‍ എന്ന് നടപ്പാക്കുമെന്നത് സംബന്ധിച്ച് ഡിസംബര്‍ മൂന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിസിസിഐ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ശിര്‍ക്കെ എന്നിവരോട് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബഞ്ച് ആവശ്യപ്പെട്ടു. ബിസിസിഐയുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന് ഓഡിറ്ററെ നിയോഗിക്കാന്‍ ലോധ കമ്മീഷന് നിര്‍ദ്ദേശം നല്‍കി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0