ചൈനയെ മലര്‍ത്തി അടിച്ചു; അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുതിയ ചരിത്രം

ഭുവനേശ്വര്‍:  അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുതിയ ചരിത്രം. 12 സ്വര്‍ണവുമായി 22ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായി. 17 തവണ ചാമ്പ്യന്‍മാരായ ചൈന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 സ്വര്‍ണവും അഞ്ച്  വെള്ളിയും 12 വെങ്കലവുമായി റെക്കോഡ് മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ ആദ്യമായി ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയത്. അവസാന ദിനത്തിൽ അ‍ഞ്ചു സ്വർണമുൾപ്പെടെ ഒൻപതു മെഡലുകൾ കൂടി നേടിയാണ് ചരിത്രവിജയം സ്വന്തമാക്കിയത്. അതേസമയം, വനിതകളുടെ 800 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മൽസരം പൂർത്തിയാക്കാതെ പിന്മാറി. 500 മീറ്റർ കഴിഞ്ഞപ്പോഴാണു ടിന്റു പിൻമാറിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!