സ്റ്റീവ് കൊപ്പല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍

blasters coachമാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനും ഇംഗ്ലീഷ് താരവുമായിരുന്ന സ്റ്റീവ് കൊപ്പല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. ഒരു വര്‍ഷത്തെ കരാറില്‍ അറുപതുകാരനായ കൊപ്പല്‍ ഉടന്‍ ടീമിനൊപ്പം ചേരും. ടീമുടമ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

ഐഎസിഎല്ലിന്റെ മൂന്നാം സീസണില്‍ ടീമിനെ ഒരുക്കാനായി ഈയാഴ്‌ച കോപ്പല്‍ കൊച്ചയില്‍ എത്തുമെന്ന്‌ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്‌ വ്യക്‌തമാക്കിയിരിക്കുന്നത്‌. ബ്‌ളാസേ്‌റ്റഴ്‌സിന്റെ നാലാമത്തെ ഇംഗ്‌ളീഷ്‌ പരിശീലകനാണ്‌ കോപ്പല്‍. പരിശീലകന്‍ എന്ന നിലയില്‍ വളരെയധികം പരിചയ സമ്പന്നനായ കോപ്പലിന്‌ കീഴില്‍ ബ്‌ളാസേ്‌റ്റഴ്‌സ് ഇത്തവണ മികച്ച പ്രകടനം നടത്തുമോ എന്നാണ്‌ ആരാധകര്‍ നോക്കുന്നത്‌. മാഞ്ചസ്‌റ്റര്‍ സിറ്റി, ബ്രിസ്‌റ്റോള്‍ സിറ്റി, ബ്രൈറ്റണ്‍ ക്‌ളബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ്‌ കോപ്പല്‍. 2013 ല്‍ 18 മാസം ക്രൗളി ടൗണിന്റെ ഫുട്‌ബോള്‍ ഡയറക്‌ടറായുള്ള വേഷമാണ്‌ അവസാനമായി കോപ്പല്‍ നിര്‍വ്വഹിച്ചത്‌.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0