അനുരാഗ് ഠാക്കൂര്‍ ബിസിസിഐ പ്രസിഡന്റ്

Anurag Thakurമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ അധ്യക്ഷനായി 41 കാരനായ അനുരാഗ് ഠാക്കൂറിനെ നിയമിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ബോഡി യോഗത്തിലാണ് ബിസിസിഐ സെക്രട്ടറിയായിരുന്ന ഠാക്കൂറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. തെരഞ്ഞടുപ്പ് ഏകകണ്ഠമായിരുന്നു. ബിസിസിഐയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന വിശേഷണത്തോടെയാണ് ഠാക്കൂര്‍ ഈസ്ഥാനത്ത് നിയമിതനാകുന്നത്.

COMMENTS

WORDPRESS: 0
DISQUS: 0