ദേശീയ യൂത്ത് അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡോടെ കേരളത്തിന് ആദ്യസ്വര്‍ണം

കോഴിക്കോട്: പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് ആദ്യസ്വര്‍ണം. വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിക്കാണ് റെക്കോര്‍ഡ് തിളക്കത്തോടെ ആദ്യ സ്വര്‍ണം. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയാണ് അനുമോള്‍. കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 2014-ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിമെഡലും ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടിയിട്ടുണ്ട്.

COMMENTS

WORDPRESS: 0
DISQUS: 0