കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കും:സച്ചിന്‍

pinarai sachinതിരുവനന്തപുരം: കേരളത്തില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനാണ് സച്ചിന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കുന്നതിനായി കേരളത്തിലെത്തിയതായിരുന്നു സച്ചിന്‍. തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് എന്നിവരാണ് പുതിയ സഹ ഉടമകള്‍. ഇവരെ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0