മുഹമ്മദ് അലി അന്തരിച്ചു

ലോസ് ആലഞ്ചലസ്: ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. ബോക്‌സിംഗ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനായിരുന്നു 74കാരനായ അലി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ അരിസോണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ചയാണ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 1981ല്‍ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0