അഞ്ജു ബോബി ജോര്‍ജിനെ ഖേലോ ഇന്ത്യ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് അംഗമായി നിയമിച്ചു

anju boby georgeഅഞ്ജു ബോബി ജോര്‍ജിനെ ഖേലോ ഇന്ത്യ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് അംഗമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഏഴംഗ സമിതിയുടെ അദ്ധ്യക്ഷന്‍ കേന്ദ്ര കായിക സെക്രട്ടറിയാണ്. അഞ്ജു ബോബി ജോര്‍ജിനെ കൂടാതെ പുല്ലേല ഗോപിചന്ദും സമിതിയില്‍ അംഗമാണ്. എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തതിലൂടെ തന്നെ വലിയ ഉത്തരവാദിത്വമാണ് കേന്ദ്രം എല്‍പ്പിച്ചിരിക്കുന്നതെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. കേരളത്തിലെ കായിക താരങ്ങള്‍ക്ക് മികവു തെളിയിക്കാന്‍ കഴിയുന്ന കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

COMMENTS

WORDPRESS: 0
DISQUS: 0