നിപ്രോ നിപ്രോപെട്രോവ്‌സ്ക്‌ നാഗ്‌ജി കിരീടത്തില്‍ മുത്തമിട്ടു

naggi footballകോഴിക്കോട്‌:  ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്‌ യുക്രൈന്‍ ടീം നിപ്രോ നിപ്രോപെട്രോവ്‌സ്ക്‌ നാഗ്‌ജി കിരീടത്തില്‍ മുത്തമിട്ടു. കോഴിക്കോട്‌ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നാല്‍പ്പതിനായിരം കാണികളെ സാക്ഷിയാക്കിയാണ്‌ നിപ്രോ ബ്രസീലിയന്‍ ക്ലബ അത്‌ലറ്റിക്കോ ഡി പരാനെയന്‍സിനെ മുട്ടുകുത്തിച്ചത്‌. നിപ്രോയ്‌ക്കായി ഇഗോര്‍ കോഹൂട്ട്‌, ഡെന്നിസ്‌ ബലാന്യുക്‌ എന്നിവര്‍ വലകുലുക്കി. മൂന്നാമത്തേതു സെല്‍ഫ്‌ ഗോളായിരുന്നു. ടൂര്‍ണമെന്റിലെ തങ്ങളുടെ ഏറ്റവും മോശം പ്രകടനമായിരുന്നു കലാശപ്പോരാട്ടത്തില്‍ ബ്രസീലിയന്‍ ടീം കാഴ്‌ചവച്ചത്‌. ബ്രസീലിയന്‍ പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ പതാകയുമേന്തി കളത്തിലിറങ്ങിയ പരാനെയന്‍സിനു പക്ഷേ നിപ്രോയുടെ കരുത്തുറ്റ യൂറോപ്യന്‍ ശൈലിക്കു മുന്നില്‍ അടിപതറി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!