വിജേന്ദര്‍ സിംഗ് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം

ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗ് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ചൂടി. ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ടാണ് വിജേന്ദര്‍ കിരീടമണിഞ്ഞത്. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിന്റെ ആദ്യ കിരീടമാണിത്.  കിരീട നേട്ടത്തോടെ വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ആദ്യ പതിനഞ്ച് റാങ്കിനുള്ളിലെത്തി. നിലവില്‍ അറുപത്തിഒന്‍പതാം സ്ഥാനത്താണ് വിജേന്ദര്‍. പത്ത് റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തന്നേക്കാള്‍ പരിചയ സമ്പന്നനായ കെറി ഹോപ്പിനെ വിജേന്ദര്‍ അടിയറവ് പറയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0