വലചലിപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി

കൊച്ചി: ഹോം ഗൗണ്ടിലെ ആദ്യ മല്‍സരത്തില്‍ മൂന്നു തവണ വലകുലുക്കിക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ സീസല്‍ രണ്ടിലെ യാത്രisl kerala goal തുടങ്ങി. ഒന്നാം സീസണില്‍ ഒരിക്കല്‍ പോലും ചലിപ്പിക്കാന്‍ കഴിയാതിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിന്റെ വല രണ്ടാം സീസണിലെ ആദ്യമത്സരത്തില്‍ മൂന്നു തവണ ബ്ലാസ്‌റ്റേഴ്‌സ് ചലിപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഉശിരന്‍ ജയം.

കളിയുടെ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 49-ാം മിനിട്ടില്‍ സ്പാനിഷ് താരം ഹൊസ്സുവാണ് ഒരു കിടിലന്‍ ഇടങ്കാലന്‍ ഷോട്ട് ഈസ്റ്റ് യുണൈറ്റഡിന്റെ വലയിലേക്ക് പായിച്ചത്.

68-ാം മിനിറ്റില്‍ കണിശമായൊരു ഹെഡ്ഡറിലൂടെ മലയാളിതാരം മുഹമ്മദ് റാഫി ലീഡുയര്‍ത്തി. 72ാം മിനിറ്റില്‍ ഓഫ് സൈഡ് കെണിയില്‍ നിന്ന് രക്ഷപ്പെട്ട ഇംഗ്ലീഷ് താരം സാഞ്ചസ് വാട്ട് ഗോളി രഹനേഷിനെ കബളിപ്പിച്ച് ലീഡ് മൂന്നാക്കി. 82ാം മിനിറ്റില്‍ അര്‍ജന്റൈന്‍ സ്‌െ്രെടക്കര്‍ നിക്കോളസ് വെലെസാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

അറ്റാക്കിംഗ് മിഡ് ഡിഫന്ററായ സി.കെ. വിനീതിനെ ലെഫ്റ്റ് വിംഗ് ബാക്കിലും പ്രതിരോധത്തിലും ബാറിനുകൂഴിലുമായി നാലു വിദേശ താരങ്ങളെ അണിനിരത്തിയുമാണ് ആദ്യമത്സരത്തില്‍ കോച്ച് പീറ്റര്‍ ടെയ്‌ലര്‍ ടീമിനെ വിന്യസിച്ചത്. 5-3-2 ശൈലി ആദ്യ മത്സരത്തില്‍ ടീമിനു ഗുണം ചെയ്യുന്ന കാഴ്ചയും കൊച്ചിയില്‍ കണ്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0