ജോസഫ് ബ്ലാറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ് ജോസഫ് ബ്ലാറ്റര്‍ക്ക് 90 ദിവസത്തെ സസ്‌പെന്‍ഷന്‍. ഫിഫ സദാചാര സമിതിയാണ് ശിക്ഷ വിധിച്ചത്.

ഫിഫയ്ക്ക് നഷ്ടമുണ്ടാക്കിയ സംപ്രേഷണ കരാറില്‍ ഒപ്പുവെച്ചതിനും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിക്ക് അനവസരത്തില്‍ പ്രതിഫലത്തുക നല്‍കിയെന്നുമുള്ള കുറ്റങ്ങള്‍ക്ക് സ്വിസ് അറ്റോര്‍ണി ജനറല്‍ ബ്ലാറ്റര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ചിരുന്നു. ഈ നടപടിയുടെ പശ്ചാത്തലത്തില്‍ ഫിഫ സദാചാരസമിതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 1988 മുതല്‍ ഫിഫ അധ്യക്ഷനാണ് 79കാരനായ ബ്ലാറ്റര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0