ഫുട്‌ബോര്‍ രാജാക്കന്‍മാരായ ബ്രസീലും അര്‍ജന്റീനയും അടിയറവു പറഞ്ഞു

സാന്റിയാഗോ: 2018 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വമ്പന്‍മാര്‍ മൂക്കുകുത്തി. സൂപ്പര്‍താരങ്ങളില്ലാതെ ഇറങ്ങിയ ബ്രസീലിനെയും അര്‍ജന്റീനയെയും ചിലിയും ഇക്വഡോറും പരാജയപ്പെടുത്തി.

ബ്രസീലിന് മേല്‍ തീമഴ പെയ്ത് എഡ്വാര്‍ഡോ വര്‍ഗാസും അലക്‌സിസ് സാഞ്ചസും ചിലിയുടെ ദേശീയ ഹീറോകളായി മാറി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും വന്നത്. സാന്റിയാഗോയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ ഇറങ്ങിയത് സസ്‌പെന്‍ഷനില്‍ കഴിയുന്ന സൂപ്പര്‍താരം നെയ്മറും പരിക്കേറ്റ് വിശ്രമിക്കുന്ന ഫിലിപ്പേ കൗട്ടീഞ്ഞോയും ഇല്ലാതെയായിരുന്നു.

ഫുട്‌ബോളിലെ മറ്റൊരു കാരണവന്മാരായ അര്‍ജന്റീനയ്ക്കും കിട്ടി തിരിച്ചടി. ഇക്വഡോര്‍ 2-0 ന് അര്‍ജന്റീനയ്ക്ക് പണി കൊടുത്തു. ഈ മത്സരത്തിലും ഗോളുകള്‍ വന്നത് രണ്ടാം പകുതിയിലായിരുന്നു. പരിക്കേറ്റ് കഴിയുന്ന സൂപ്പര്‍താരം ലയണേല്‍ മെസി ഇല്ലാതെയായിരുന്നു അര്‍ജന്റീന ഇറങ്ങിയത്. മറ്റൊരു മുന്നേറ്റക്കാരന്‍ സെര്‍ജിയോ അഗ്യൂറോ മത്സരത്തില്‍ പരിക്കേറ്റ് ആദ്യം തന്നെ മടങ്ങുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0