കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിന് സമനില

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗൗണ്ടിലെ രണ്ടാമത്തെ മാച്ച് സമനിലയിൽ. മുംബൈ സിറ്റി എഫ്.സിക്കെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും മുൻതൂക്കം നേടാനായില്ല.

ആക്രമണങ്ങൾ പാതിവഴിയിൽ പരാജയപ്പെട്ടപ്പോൾ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിൽ ഒതുങ്ങിയുള്ള കളിയും പ്രയോഗിച്ചുനോക്കി. ഒപ്പം മുംബൈ എഫ്.സിയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനായത് ഇരു ടീമുകളുടെയും മേൽക്കൈ നഷ്ടപ്പെടുത്തി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒരുപോലെ പൊരുതി നിന്നപ്പോൾ രണ്ടം പകുതിയുടെ ആരംഭം മുതൽ മുംബൈ ആക്രമണത്തിന്റെ മൂർച്ചകൂട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0