ഇന്ത്യക്ക് ജയം; വിമർശകർക്ക് ധോണിയുടെ മറുപടി

ഇൻഡോർ: പ്രകടനം കൊണ്ട് നായകൻ ധോണി വിമർശകൾക്ക് മറുപടി നൽകി. നായകൻ ധോനിയുടെ മികവിൽ ഇന്ത്യക്ക് ഗാന്ധിമണ്ടേല പരമ്പരയിലെ ആദ്യ ജയം. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 22 റൺസ് വിജയം.

ടോസ് നേടി ബാറ്റിംഗ്് തിരഞ്ഞെടുത്ത ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യത്തിനെതിരെ ദക്ഷിണാഫ്രിക്ക 225 റൺസിന് ഓൾ ഔട്ടായി. പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ആദ്യം പ്രതിരോധത്തിലായ ശേഷമാണ് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങി ആറ് വിക്കറ്റിന് 124 എന്ന നിലയിൽ തകർന്ന ഇന്ത്യയെ നായകൻ ധോനി പുറത്താകാതെ നേടിയ 92 റൺസാണ് മാന്യമായ നിലയിലേക്ക് നയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0