ശിവസേന ഭീഷണി: അംപയറിനു പിന്നാലെ വസീം അക്രവും ഷൊയിബ് അക്തറും മടങ്ങുന്നു

ഡൽഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന് അംപയർ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പിൻവലിച്ചതിനു പിന്നാലെ പാകിസ്താൻ കമന്റേറ്റർമാരും മടങ്ങുന്നു.

മുൻ പാക് താരങ്ങളായ വസീം അക്രവും ഷൊയിബ് അക്തറും ഉടൻ തന്നെ പാകിസ്താനിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. സുരക്ഷ കണക്കിലെടുത്ത് താരങ്ങൾ കമന്റേറ്റിങ്ങിൽ നിന്ന് പിന്മാറുന്നത്. ഈ മാസം 25ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനം ഉപേക്ഷിച്ച് ഇന്ത്യ വിട്ടു പോകണമെന്ന് അമ്പയർ അലിംദാറിനെ ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് അലീം ദാറെ ഐ.സി.സി പിൻവലിച്ചു.

ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പരമ്പര പുന:രാരംഭിക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേന പ്രവർത്തകർ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. ഇന്ന് ഡൽഹിയിൽ ഇന്ത്യാ, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാന്മാരുടെ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0